ഇറാഖില്‍ രണ്ട് മലയാളികളെ വെറുതെ വിട്ടു
കുവൈറ്റ് സിറ്റി: ഇറാഖ് ജയിലില്‍ തടവിലായിരുന്ന രണ്ട് മലയാളികളെ വിട്ടയച്ചു. അമ്പലപ്പുഴ സ്വദേശി അഷ്റഫ്, തൃശൂര്‍ മാള സ്വദേശി ഫ്രാന്‍സിസ് എന്നിവരെയാണ് ഇറാഖി കോടതി കുറ്റവിമുക്തരാക്കിയത്.
എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് ജയില്‍മോചിതരായി കുവൈറ്റില്‍ തിരിച്ചു വരാനാവും. ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാലാണ് ഇവരെ കഴിഞ്ഞ നവംബറില്‍ ഇറാഖി പൊലീസ് കസ്റഡിയിലെടുത്തത്.
കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കുവൈറ്റിലെയും ഇറാഖിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ സജീവമായി ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്.
ഇറാഖിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യാക്കാരാരും ഇറാഖിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ അധികൃതര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications