Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം. കരുണാനിധി ചൊവ്വാഴ്ച അറിയിച്ചു.

തിങ്കളാഴ്ച ദില്ലിയില്‍ നടന്ന മന്ത്രിതല ചര്‍ച്ച ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് അടുത്ത നടപടിയെന്ന നിലയ്ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയിലെ പംക്തിയില്‍ വായനക്കാര്‍ക്കുള്ള മറുപടിയിലും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില്‍ ചെന്നൈയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടിയാണ് വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന കരുണാനിധി ആവര്‍ത്തിച്ചിരിക്കുന്നത്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാറിന്റെ മധ്യസ്ഥതയില്‍ കേരളവുമായി ചര്‍ച്ച നടത്താമെന്നും ചര്‍ച്ച ഫലപ്രദമായില്ലെങ്കില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കണമെന്നുമാണ് സര്‍വ്വകക്ഷി യോഗം പ്രമേയം പാസാക്കിയത്.

ക്രിസ്മസ് അവധികഴിഞ്ഞ് ജനുവരിയില്‍ സുപ്രീംകോടതി ചേരുമ്പോള്‍ കേരളവുമായി നടത്തിയ ചര്‍ച്ചകളുടെ വിശദമായ റിപ്പോര്‍ട്ട് തമിഴ്നാട് കോടതിയ്ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.

തിങ്കളാഴ്ച കേന്ദ്രജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിദ്ധ്യത്തില്‍ ദില്ലിയില്‍ നടന്ന മന്ത്രിചല ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകന്‍ അഭിപ്രായപ്പെട്ടത്. പുതിയ അണക്കെട്ട് എന്ന അജണ്ടയിലില്ലാത്ത നിര്‍ദ്ദേശമാണ് കേരളം മുന്നോട്ട് വെച്ചതെന്ന് മുരുകന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+