കെ.ജി.ബാലകൃഷ്ണന്‍ സുപ്രിം കോടതി ചീഫ് ജസ്റിസ്
ദില്ലി: ജസ്റിസ് കെ.ജി.ബാലകൃഷ്ണന്‍ സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റിസാവും. ആദ്യമായാണ് ഒരു മലയാളി സുപ്രിം കോടതി ചീഫ് ജസ്റിസിന്റെ പദവിയിലെത്തുന്നത്.
ഇപ്പോഴത്തെ ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാള്‍ ജനവരി 13നാണ് സ്ഥാനമൊഴിയുന്നത്. ജനവരി 14ന് ബാലകൃഷ്ണന്‍ ചീഫ് ജസ്റിസായി സ്ഥാനമേല്‍ക്കും.
1945ല്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് ബാലകൃഷ്ണന്‍ ജനിച്ചത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം അഞ്ച് കിലോമീറ്ററോളം നടന്ന് സര്‍ക്കാര്‍ സ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്ത അദ്ദേഹം മഹാരാജാസ് ലോ കോളജില്‍ നിന്നാണ് ബിഎല്ലും എല്‍എല്‍എമ്മും പാസായത്. 1968ല്‍ ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു.
1985 മുതല്‍ കേരള ഹൈക്കോടതിയിലും 1997 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1998ലാണ് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റിസാവുന്നത്.












Click it and Unblock the Notifications