യോഗയിലൂടെ എയ്ഡ്സ് മാറ്റാന്‍ കഴിയും: രാംദേവ്
ഭോപാല്‍: യോഗയിലൂടെ എയ്ഡ്സ് മാറ്റാന്‍ കഴിയുമെന്ന് ക്ലിനിക്കല്‍ ടെസ്റുകളിലൂടെ തങ്ങള്‍ തെളിയിക്കുമെന്ന് ബാബ രാംദേവ്. തന്റെ യോഗ പരിശീലനത്തിലൂടെ രോഗങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രാംദേവിന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഈ പ്രസ്താവന.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യോഗയിലൂടെ എയ്ഡ്സ് മാറ്റാമെന്ന് തെളിയിക്കാനാവും. താന്‍ ഒന്നും അവകാശപ്പെടുന്നില്ലെന്നും തന്റെ കീഴില്‍ യോഗ പരിശീലിച്ചവരാണ് ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള അസുഖങ്ങള്‍ മാറിയതായി വെളിപ്പെടുത്തിയതെന്നും രാംദേവ് പറഞ്ഞു.
എയ്ഡ്സ് ബോധവത്കരണത്തിന് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസമല്ല വേണ്ടത്. യോഗ പഠനമാണെന്ന് വേണ്ടത്. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ നിഷ്കളങ്കരായ കുട്ടികളുടെ മനസുകള്‍ മലിനപ്പെടുത്തരുത്. സ്കൂളിലെ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ സദാചാര നിലവാരം മെച്ചപ്പെടില്ല. സ്വതന്ത്ര ലൈംഗികതയെ കുറിച്ചും ഉറകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ബോധവത്കരിക്കുന്നതിലൂടെ എയ്ഡ്സ് നിയന്ത്രിക്കാനാവില്ല- രാംദേവ് പറഞ്ഞു.
രാംദേവിന്റെ ചികിത്സാരീതികള്‍ നേരത്തെയും വിവാദമുയര്‍ത്തിയിരുന്നു. രാംദേവിന്റെ ആയുര്‍വേദ മരുന്ന് നിര്‍മാണ ശാലയില്‍ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് മനുഷ്യന്റെയും മൃഗങ്ങളുടെയും എല്ലുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സിപിഎം ആരോപണമുയര്‍ത്തിയത് വവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications