കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുട്ടിക്കൊല: കൊലക്കുറ്റത്തിന് കേസെടുക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉദയകുമാര്‍ എന്ന യുവാവിനെ ഫോര്‍ട് സ്റേഷനില്‍ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ മൂന്നാം അതിവേഗ കോടതി ജഡ്ജി എം. ആര്‍ അനിത അനുവാദം നല്‍കി.

ഈ കേസിലെ രണ്ടാം പ്രതിയും പൊലീസ് കോണ്‍സ്റബിളുമായ ശ്രീകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി തീരുമാനം. കുറ്റപത്രത്തില്‍ തന്റെ പേരില്‍ ആരോപിച്ചിരിക്കുന്ന കൊലപാതകക്കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീകുമാര്‍ കോടതിയെ സമീപിച്ചത്.

ആന്തരിക രക്തസ്രാവം മൂലമാണ് ഉദയകുമാര്‍ മരിച്ചതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ ആര്‍. അനില്‍കുമാര്‍ വാദിച്ചത്. എന്നാല്‍ കേസിലെ 19,20, 21 സാക്ഷികളും പൊലീസ് കോണ്‍സ്റബിള്‍മാരായ മൂന്നുപേരും നല്‍കിയ മൊഴിയും പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പ്രതികള്‍ക്കെതരെ കൊലക്കുറ്റത്തിന് കേസെടുക്കാവുന്ന മതിയായ തെളിവുകളാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ വിജയന്‍ വാദിച്ചു.

ഈ വാദം ശരിവച്ചുകൊണ്ടാണ് കൊലക്കുറ്റത്തിനുള്ള ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നര്‍ദ്ദേശം നല്‍കിയത്. രണ്ടാം പ്രതിയാണ് ഹര്‍ജി നല്‍കിയതെങ്കിലും കേസിലെ മറ്റ് പ്രതികളും കോണ്‍സ്റബിള്‍മാരുമായ ജിതകുമാര്‍, സോമന്‍ എന്നിവര്‍ക്കുകൂടി ബാധകമാണ് കോടതി വിധി. കേസിലെ വിചാരണ നടപടികള്‍ ജനുവരി എട്ടു മുതല്‍ തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X