തിരുവഞ്ചൂരിനെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി
തിരുവഞ്ചൂരിനെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി
ബുധന്‍, ഡിസംബര്‍ 20, 2006
കൊച്ചി: അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ജസ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് ഹര്‍ജി തള്ളിയതായി അറിയിച്ചത്.
2006മെയ് 11ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിലുടനീളം പതിച്ച പോസ്ററുകളുടെ ഉള്ളടക്കം എതിര്‍സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ ഡി.കെ ജോണിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനായി പള്ളിക്കാരില്‍ നിന്നും പണം വാങ്ങിയെന്നാണ് പോസ്ററില്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പോസ്ററിലെ ആരോപണം ആരെക്കുറിച്ചാണെന്നോ ആരാണ് പതിച്ചതെന്നോ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
അടൂര്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 18,406 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്ണന്‍ നിയമസഭയിലെത്തിയത്.












Click it and Unblock the Notifications