ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം
ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം
ബുധന്‍, ഡിസംബര്‍ 20, 2006
തിരുവനന്തപുരം: കൈത്തറി-ഖാദി മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ അഞ്ചുലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരോട് ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയെന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് വ്യവസായ മന്ത്രി എളമരം കരീമിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. കൈത്തറിമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം എന്നനിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്.
വ്യാവസായിക വകുപ്പിലെ ഉദ്യോഗസ്ഥരോട് തന്നെയായിരിക്കും മറ്റുള്ളവര്‍ക്ക് മാതൃകയാകത്തക്കവിധത്തില്‍ ഈ നിര്‍ദ്ദേശം ആദ്യം നടപ്പാക്കാന്‍ ആവശ്യപ്പെടുക. ഇതൊരു നിര്‍ബ്ബന്ധിത വസ്ത്രധാരണ രീതിയുണ്ടാക്കാനുള്ള പദ്ധതിയല്ലെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ ഈ ആവശ്യത്തോട് അനുകൂലമനോഭാവം കാണിയ്ക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനുമുമ്പ് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഇതിന് സമാനമായ ് ഒരു പദ്ധതി മുന്നോട്ട് വെച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനായി ഖാദി തുണിത്തരങ്ങള്‍ ഉപയോഗിക്കുക എന്നതായിരുന്നു ആ നിര്‍ദ്ദേശം.
സംസ്ഥാനത്ത് ആകെ 35,000തൊഴിലാളികല്‍ കൈത്തറിമേഖലയിലും 10000ഓളം പേര്‍ ഖാദി മേഖലയിലും തൊഴില്‍ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications