ലാവ്ലിന്‍: അന്തിമവാദം ജനവരി രണ്ടിന്
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്തിമവാദം കേള്‍ക്കല്‍ ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി.
സര്‍ക്കാരും സിബിഐയും നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ ബുധനാഴ്ച കോടതി പരിഗണിച്ചു. നിലപാട് മാറ്റത്തിന് വ്യക്തമായ കാരണം കാണിക്കണമെന്നും വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടത്താനുള്ള മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സിബിഐ, വി.പി.നന്ദകുമാര്‍, പീപ്പിള്‍സ് ഫോറം ഫോര്‍ സിവില്‍ റൈറ്റ്സ് എന്നിവര്‍ നല്‍കിയ വിവിധ ഹര്‍ജികളാണ് കോടതി ബുധനാഴ്ച പരിഗണിച്ചത്. ചീഫ് ജസ്റിസ് വി.കെ.ബാലി, വി.ആര്‍.രാമന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് അടുത്ത സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതെന്നും മന്ത്രിസഭ മാത്രമേ മാറുന്നുള്ളൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില്‍ വ്യക്തമായ കാരണം വേണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications