മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ നീക്കം നിര്‍ഭാഗ്യകരമെന്ന് മന്ത്രി
തിരുവനന്തപുരം: മൂല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുകയെന്നതാണ് കേരളത്തിന്റെ താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന രീതിയില്‍ സൂചന നല്‍കുന്ന പ്രസ്താവനകളാണ് തമിഴ്നാട് മുഖ്യമന്ത്രി ഈയിടെയായി നടത്തുന്നത്.
ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തോടും അതിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളോടും കേരളം പൂര്‍ണമനസോടെയാണ് സഹകരിച്ചത്. പ്രശ്നപരിഹാരത്തിനുള്ള ഏത് നിര്‍ദ്ദേശവും പൂര്‍ണമനസ്സോടെ സ്വീകരിക്കാന്‍ സംസ്ഥാനം ഇപ്പോഴും തയ്യാറാണ്.
വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ നിന്നുയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലനമാണെന്ന് മന്ത്രി ആരോപിച്ചു.












Click it and Unblock the Notifications