മലബാര്‍ ദേവസ്വം ബോര്‍ഡിനെ അംഗീകരിക്കില്ല: വെള്ളാപ്പള്ളി
മലബാര്‍ ദേവസ്വം ബോര്‍ഡിനെ അംഗീകരിക്കില്ല: വെള്ളാപ്പള്ളി
ബുധന്‍, ഡിസംബര്‍ 20, 2006
കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് രൂപീകരണത്തിലൂടെ അമ്പലങ്ങളും ഗുരുമന്ദിരങ്ങളും പിടിച്ചെടുക്കാനാണ് നീക്കമെങ്കില്‍ അത് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എന്‍എസ്എസ് പ്രസിഡന്റ് പറഞ്ഞതുകൊണ്ട് യുഡിഎഫിനെ വിമര്‍ശിക്കാതിരിക്കാനാവില്ല. അനുയായികളില്ലാത്ത എന്‍എസ്എസ് എന്ന് തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ വോട്ട് ചെയ്യാന്‍ എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വന്‍ഭൂരിപക്ഷത്തോടെ വിജയത്തിലൂടെ തെളിഞ്ഞതാണ്.
ആറു മാസത്തെ എല്‍ഡിഎഫ് ഭരണം തൃപ്തികരമല്ല. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ് ചിലര്‍ പുറത്തു പറയുന്നത്. സിപിഐയുടെ നിലപാട് അച്ചടക്കമുള്ള ഒരു പാര്‍ട്ടിക്കു ചേര്‍ന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications