Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും കാവ്യയും റിയല്‍ എസ്റേറ്റ് ബിസിനസ് രംഗത്ത്

കൊച്ചി: മലയാള ചലച്ചിത്ര താരം ദിലീപ് റിയല്‍ എസ്റേറ്റ് ബിസിനസ് രംഗത്തേയ്ക്ക് കടക്കുന്നു. ദിലീപ് ചെയര്‍മാനായ ആക്മെ പ്രൊജസ്ട്സ് ആന്റ് ഡെവലപ്പേസ് എന്ന കെട്ടിട നിര്‍മ്മാണ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.

ഈ സംരംഭത്തില്‍ ദീലിപിനൊപ്പം ജനപ്രിയ താരം കാവ്യാ മാധവനും പങ്കാളിയാണ്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് കാവ്യ.

ഇവരെക്കൂടാതെ ഗായകന്‍ ബിജു നാരായണന്‍, സിനിമാ--മിമിക്രി താരം നാദിര്‍ഷാ എന്നിവരും കമ്പനി നടത്തിപ്പില്‍ പങ്കുചേരുന്നുണ്ട്. ബിജു നാരായണനും നാദിര്‍ഷയുമാണ് കമ്പനിയുടെ വൈസ് പ്രസിഡന്റുമാര്‍. എ.എം ഫിറോസ് ഖാനാണ് മാനേജിംഗ് ഡയറക്ടര്‍.

ആലുവയില്‍ കാര്‍മല്‍ ആശുപത്രിയ്ക്ക് സമീപമുള്ള അഞ്ച് ഏക്കര്‍ സ്ഥലത്ത് 37 വില്ലകളുള്ള ഒരു പദ്ധതിയാണ് തുടക്കത്തില്‍ തയ്യാറാവുന്നത്. 48 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ഓരോ വില്ലയ്ക്കും 2250 മുതല്‍ 3500 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടാവും.

കമ്പനിയുടെ രണ്ടാമത്തെ പ്രോജക്ടായി പെരിയാറിന്റെ കരയില്‍ ആലുവയില്‍ തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി 14 നിലകളുള്ള ഒരു ഫ്ലാറ്റ് നിര്‍മ്മിക്കും- എംഡി ഫിറോസ് ഖാന്‍ പറഞ്ഞു.

കമ്പനിയുടെ ഉപസ്ഥാപനമായ ആക്മെ ഫര്‍ണീച്ചര്‍ ആന്റ് ഇന്റീരിയേര്‍സ് ഡിസംബര്‍ 21ന് പ്രവര്‍ത്തനമാരംഭിക്കും. ആലുവയിലെ കളമശ്ശേരിയിലാണ് ഈ ഫര്‍ണിച്ചര്‍ സ്ഥാപനം സ്ഥാപിക്കുക.

വീട്ടാവശ്യങ്ങള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും വേണ്ട ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു പുതിയ ഒരു ഫര്‍ണീച്ചര്‍ സ്ഥാപനം കൂടി തുടങ്ങാന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട് . 2007 ജനവരിയിലായിരിക്കും അത് പ്രവര്‍ത്തനമാരംഭിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+