ഐബിഎസും സ്പാനിഷ് എയര്‍ ട്രാന്‍സ്പോര്‍ട്ടും ധാരണയിലെത്തി
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐബിഎസ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഫ്ലീറ്റ് മാനേജ്മെന്റ് സംവിധാനം ഐബീരിയയിലെ എയര്‍ലൈന്‍ കമ്പനിയായ സ്പാനിഷ് എയര്‍ ട്രാന്‍സ്പോര്‍ട്ടില്‍ നിലവില്‍വന്നു.
ഐബിഎസ് ഗ്രൂപ്പ് കമ്പനിയായ ലണ്ടനിലെ ഏവിയന്റ് സൊലൂഷന്‍സും ഐബീരിയയുടെ വിപണനാവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇഡിഎസും( ഇലക്ട്രോണിക്സ് ഡാറ്റാ സിസ്റംസ്) മാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്.
ഇപ്പോള്‍ നിലവിലുള്ള സംവിധാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ് ഐബിഎസ് വികസിപ്പിച്ചെടുത്ത ഫ്ലീറ്റ് മാനേജ്മെന്റ് സംവിധാനം. ഇത് ഉപയോഗിയ്ക്കുമ്പോള്‍ മുതല്‍ 240 വ്യോമ യാത്രാ സംവിധാനങ്ങളുടെയും 1,000 വിമാനങ്ങളുടെയും പ്രവര്‍ത്തനത്തിനും ഒപ്പം തന്നെ മുന്നൂറിലെറെ വരുന്ന മറ്റു ഉപയോക്താക്കള്‍ക്കും ഇതിന്റെ സഹായം ലഭിയ്ക്കും- ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കെ മാത്യൂസ് പറഞ്ഞു.












Click it and Unblock the Notifications