സഞ്ജയ് ദത്തിന്റെ ജാമ്യം ജനവരി 18 വരെ നീട്ടി
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ആയുധം കൈവശംവെച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഹിന്ദി ചലച്ചിത്രതാരം സഞ്ജയ് ദത്തിന് ടാഡാ കോടതി ജാമ്യം നീട്ടിനല്‍കി. 2007 ജനുവരി 18വരെയാണ് ദത്തിന് ജാമ്യം നീട്ടിക്കൊടുത്തത്.
ഇതിനുമുമ്പ് 19ന് കീഴടങ്ങിയ ദത്തിന് രണ്ട് ദിവസം കൂടി ജാമ്യ കാലാവധി കൂടി നല്‍കി 21ന് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അത് പ്രകാരമാണ് ദത്ത് വ്യാഴാഴ്ച കീഴടങ്ങിയത്.
സഞ്ജയ് ദത്തിന്റെ സ്വഭാവശുദ്ധി കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുനല്‍കാനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടിതിയോട് അഭ്യര്‍ത്ഥിയ്ക്കുമെന്ന് സൂചനയുണ്ട്. അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചിട്ടുള്ള പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ട് പ്രകാരമായിരിക്കും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഈ ആവശ്യം ഉന്നയിക്കുക.
ഇതു പ്രകാരം കോടതിയ്ക്ക് ഒരു കുറ്റവാളിയെ ജയിലിലടയ്ക്കാതെ വിട്ടയ്ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കുറ്റവാളിയുടെ സ്വഭാവശുദ്ധി കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവയുടെ പഞ്ചാത്തലത്തിലാണ് ഈ നിയമപ്രകാരം കോടതി നടപടി കൈക്കൊള്ളുക. ദത്തിന്റെ അഭിഭാഷകരുടെ നീക്കത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തേയ്ക്കും.












Click it and Unblock the Notifications