മതം മാറിയതിന്റെ രേഖയുമായി ചുള്ളിക്കാട്
മതം മാറിയതിന്റെ രേഖയുമായി ചുള്ളിക്കാട്
വ്യാഴം, 21, 2006
കൊച്ചി: 2000ല്‍ തന്നെ താന്‍ ബുദ്ധമതം സ്വീകരിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച രേഖ അദ്ദാഹം ഹാജരാക്കി.
ബീഹാറിലെ ബുദ്ധഗയ ക്ഷേത്ര സമിതി പുറപ്പെടുവിച്ച രേഖയാണ് ചുള്ളിക്കാട് ഹാജരാക്കിയത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹം ബുദ്ധമതവിശ്വാസിയായി അറിയപ്പെടുമെന്നും ഈ രേഖയില്‍ പറയുന്നു.
മഹാബോധി മഹാവിഹാറിലെ വിശുദ്ധ ബോധി വൃക്ഷത്തിനു കീഴില്‍ ഒരു പൂര്‍ണചന്ദ്ര ദിനത്തിലാണ് ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങ് നടന്നത്. ചില പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങെന്നും ചുള്ളിക്കാട് പറഞ്ഞു.












Click it and Unblock the Notifications