Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജി ഋഷിരാജ് സിംഗിനെതിരെ സിപിഎം സംഘടന

ഐജി ഋഷിരാജ് സിംഗിനെതിരെ സിപിഎം സംഘടന
വ്യാഴം, 21, 2006

കൊച്ചി: വ്യാജ സിഡി വിവാദത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പിന്നീട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ചുമതല തിരികെ ലഭിയ്ക്കുകയും ചെയ്ത ആന്റി പൈറസി നോഡല്‍ ഓഫീസര്‍ ഐജി ഋഷിരാജ് സിംഗിനെതിരെ സിപിഎം സംഘടന. പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന്റെ ശക്തനായ വക്തവായ ഇ.പി ജയരാജന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികളാണ് സിംഗിനെതിരെ രംഗത്തുവന്നിരിയ്ക്കുന്നത്.

വ്യാജസിഡികള്‍ പിടിച്ചെടുക്കാനെന്ന പേരില്‍ ഋഷിരാജ് നടത്തുന്ന റെയ്ഡുകള്‍ സ്വാര്‍ത്ഥതാല്‍പര്യം സംരക്ഷിക്കാനാണെന്നാണ് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ഐജി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തെറ്റിദ്ധരിപ്പിക്കുകയാണ്. റെയ്ഡിന്റ പേരില്‍ ആയിരക്കണക്കിന് യഥാര്‍ത്ഥ സിഡികളും കമ്പ്യൂട്ടറുകളും നശിപ്പിച്ചു. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലിലടച്ചു.

വ്യാപാരി വ്യവസായി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ഐജിയുടെ ഗൂഢതന്ത്രമാണ് ഇത്തരം റെയ്ഡുകള്‍.സിങ്ങിന്റെ നടപടികള്‍ക്കെതിരായി എല്ലാ ജില്ലകളിലും പ്രകടനങ്ങളും ധര്‍ണകളും നടത്തും. കോടതിയെയും സമീപിയ്ക്കും- ഭാരവാഹികള്‍ പറഞ്ഞു.

സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, വിഡീയോ ലൈബ്രറി സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എസ് ബിജു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയംഗം അബ്ദുള്‍ വാഹിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+