കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി തൊഴിലവസരങ്ങള്‍: സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

ഐടി തൊഴിലവസരങ്ങള്‍: സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു
വ്യാഴം, 21, 2006

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയില്‍ പുതിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിയ്ക്കുന്നു.

സംസ്ഥാനത്ത് പുതിയ ഐടി കമ്പനികള്‍ സ്ഥാപിയ്ക്കുക വഴി മൂന്നുവര്‍ഷത്തിനുള്ളില്‍ 50,000ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബുധനാഴ്ച പബ്ലിക് റിലേഷന്‍സ് വകുപ്പ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.

ഐടി വകുപ്പിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ യോഗത്തിന്റെ തീരുമാനമെന്ന രീതിയിലാണ് ഔദ്യോഗിക കുറിപ്പ് പുറത്തുവന്നത്. ഇത്തരം കമ്പനികള്‍ സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും ചേര്‍ന്ന് ഒരു പ്രാഥമിക കരാറില്‍ എത്തിയെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു.

എന്നാല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായി ഒരുമണിക്കൂറിലേറെ സമയം നടത്തിയ യോഗത്തില്‍ ഇത്തരത്തിലൊരു കരാറിലെത്തിയതായി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു സൂചനയും ഉണ്ടായിട്ടില്ല.

എന്നാല്‍ ഔദ്യോഗികക്കുറിപ്പില്‍ വിവിധ കമ്പനികളുടെയും അവ നല്‍കിയേക്കാവുന്ന തൊഴിലവസരങ്ങളുടെയും കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം 15,000 തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഇന്‍ഫോസിസ് ടെക്നോളജീസിന് 50 ഏക്കര്‍ സ്ഥലവും അത്രതന്നെ തൊഴിലവസരങ്ങള്‍ നല്‍കുന്ന യു.എസ് ടെക്നാാേളജീസിന് 36 ഏക്കര്‍ സ്ഥലവും 7,500 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സിയ്ക്ക് 26 ഏക്കര്‍ സ്ഥലവും 4,500 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഐബിഎസിന് അഞ്ച് ഏക്കര്‍ സ്ഥലവും നല്‍കാന്‍ ധാരണയായെന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാര്‍ത്താക്കുറിപ്പ് പ്രകാരം എല്ലാ കമ്പനികള്‍ക്കും ടെക്നോപാര്‍ക്ക് ക്യാംപസിലാണ് സ്ഥലം നല്‍കുക. ഇതിന് സമാനമായി കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ടിസിഎസിന് 15ഏക്കറും എല്‍ ആന്റ് ടി, ഐബിഎസിന് എന്നിവയ്ക്ക് യഥാക്രമം 3.9, 4.21 ഏക്കര്‍ സ്ഥലവും യുഎസ് ടെക്നോളജീസിന് 2500 ചതുരശ്രയടി സ്ഥലവും നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു.

ഇവയോരോന്നും അഞ്ഞൂറിലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിലൊരു കമ്പനിയും കേരളത്തിലെ ഐടി മേഖലയില്‍ പുതിയതല്ല. മാത്രവുമല്ല അവയോരോന്നും കേരളത്തിലെ കമ്പനികള്‍ വികസിപ്പിക്കാനുള്ള വഴികളാണ് തേടുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് തന്നെ ഇന്‍ഫോസിസ് ടെക്നോപാര്‍ക്കിന് സമീപത്തായി ഒരു ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്ന കാര്യം തീരുമാനിച്ചിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം നല്‍കുമെന്ന് പറഞ്ഞ കമ്പനികളുടെയും അവസ്ഥ മറിച്ചല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X