Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ നേരിയ ഭൂചലനം

സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ നേരിയ ഭൂചലനം
വ്യാഴം, 21, 2006

തൃശ്ശൂര്‍: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം രേഖപ്പെടുത്തി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ചലനം അനുഭവപ്പെട്ടത്.

രാത്രി 7.20ന് ഏതാനും സെക്കന്റുകള്‍ നീണ്ടുനിന്ന ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തലപ്പിള്ളി താലൂക്കിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്, തലപ്പിള്ളി താലൂക്കുകളില്‍ വ്യാപകമായും തൃശ്ശൂര്‍ താലൂക്കില്‍ ഭാഗികമായും ചലനം അനുഭവപ്പെട്ടു.

മലപ്പുറം, പാലക്കാട് ജില്ലകളില്‍ പൊന്നാനി, ഷൊര്‍ണ്ണൂര്‍, കുറ്റിപ്പുറം, തവനൂര്‍, പട്ടാമ്പി , ഓങ്ങല്ലൂര്‍, മുണ്ടക്കോട്ട് കുറിശ്ശി എന്നീ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്. സ്ഥിരം ഭൂചലന മേഖലയായ ദേശമംഗലം, തലശ്ശേരി ഭാഗങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്. നവംബര്‍ 30നും ഈ മേഖലയില്‍ നേരിയ ഭൂചലനമുണ്ടായതായി ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ മാപിനി രേഖപ്പെടുത്തിയിരുന്നു.

ചലനത്തെത്തുടര്‍ന്ന് പലയിടത്തും ജനങ്ങള്‍ വീടുവിട്ടിറങ്ങി. മുന്‍കരുതല്‍ എന്നനിലയ്ക്ക് ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെയാണ് ചലനമുണ്ടായത്. ആര്‍ക്കും അപായമുള്ളതായോ നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+