ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ക്ക് തടവു ശിക്ഷ
ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ക്ക് തടവു ശിക്ഷ
വ്യാഴം, 21, 2006
കൊച്ചി: സീരിയല്‍ നിര്‍മ്മാതാവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തിരുവനന്തപുരം ദുരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ പീര്‍ മുഹമ്മദിനെ സിബിഐ കോടതി മൂന്ന് വര്‍ഷഷ തടവിന് ശിക്ഷിച്ചു. തടവുശിക്ഷ കൂടാതെ മുഹമ്മദ് 50,000 രൂപ പിഴയും ഒടുക്കണം.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സി.ബിഐ കോടതി ശിക്ഷി വിധിച്ചത്. ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ എന്ന നിലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും കൈക്കൂലി വാങ്ങി സംപ്രേഷണാവകാശം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ജഡ്ജി കമാല്‍പാഷ വിധിന്യായത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും കൂടാതെ രണ്ട് വര്‍ഷം തടവും 25,000 രൂപയും ആറ് മാസം തടവുമാണ് വിവിധ വകുപ്പ് പ്രകാരം ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്ന പീര്‍ മുഹമ്മദിനെ 2004 സപ്തംബര്‍ 16നാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും സിബിഐ കസ്റഡിയിലെടുത്തത്. സീരിയല്‍ നിര്‍മ്മാതാവായ അശോക് സംഗീതില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയും അന്ന് അന്വേഷണോദ്യാഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
അശോക് സംഗീതിന്റെ ഊഞ്ഞാല്‍ എന്ന സീരിയലിന് എപ്പിസോഡുകള്‍ നീട്ടി നല്‍കാനും ആവശ്യപ്പെട്ട ടൈം സ്ലോട്ട് നല്‍കാനും ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് കേസ്.












Click it and Unblock the Notifications