ശ്രീശാന്തിന് സര്‍ക്കാര്‍ സ്വര്‍ണപ്പതക്കം നല്‍കും
ശ്രീശാന്തിന് സര്‍ക്കാര്‍ സ്വര്‍ണപ്പതക്കം നല്‍കും
വ്യാഴം, 21, 2006
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റില്‍ മാന്‍ ഓഫ് ദി മാച്ച് ആയ പേസ് ബൗളര്‍ ശ്രീശാന്തിന് പുരസ്കാരമായി സ്വര്‍ണപ്പതക്കം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി താരങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് മൂന്നുലക്ഷവും വെങ്കലം നേടിയവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.
കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് വട്ടോളിയില്‍ പ്രതിരോധ കുത്തിവെയ്പിനെത്തുടര്‍ന്ന് മരിച്ച രൂപിഷയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും.നേരത്തേ 50,000രൂപ നല്‍കാനാണ് തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000രൂപ വീതം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications