ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്കും മറ്റ് ഒമ്പത് മുന്‍ മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ മുനീര്‍, കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍, സി.എഫ് തോമസ്, വി.കെ ഇബ്രാഹിംകുഞ്ഞ്, അടൂര്‍ പ്രകാശ്, കെ.കെ രാമചന്ദ്രന്‍മാസ്റര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വഷണം നടത്തുക അന്വേഷണം.
ഇതുകൂടാതെ കെഎസ്ടിപി അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കെഎസ് ടി പി അഴമതിയെക്കുറിച്ച് പഠിച്ച മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications