Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരളം

ദില്ലി: കേരളത്തിലെ പ്രമുഖ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കൃഷിമന്ത്രി കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു.

ദേശീയ കര്‍ഷക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനായ ദേശീയ കാര്‍ഷിക കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടക്കുന്നത്.

പ്രധാന കാര്‍ഷിക വിളകള്‍ക്ക് താങ്ങ്വില ഏര്‍പ്പെടുത്തുക, പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് കൃഷി ഭൂമി അനുവദിക്കാതിരിക്കുക, കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ദേശീയ തലത്തില്‍ രൂപീകരിക്കുക , നബാര്‍ഡിന്‍െറ വായ്പാനയത്തില്‍ മാറ്റങ്ങള്‍ വരുത്തുക, കര്‍ഷക കുടുംബങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, ഈ പദ്ധതിയില്‍ കൃഷിയെയും കര്‍ഷകരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തുക, കര്‍ഷക കുടുംബത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണമോ മുന്‍ഗണനയോ നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം പ്രധാനമായും മുന്നോട്ടു വച്ചത്.

കേരളമാതൃകയില്‍ ദേശീയ തലത്തിലും ഭൂപരിഷ്ക്കരണം നടപ്പാക്കണമെന്നും ഭൂപരിഷ്ക്കരണം നടപ്പാക്കിയത് മൂലം കേരളം നേരിടുന്ന ഗുരുതരമായ സാമൂഹ്യ, സാമ്പത്തിക പ്രതിന്ധി പരിഹരിക്കാന്‍ നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം തന്നെ പ്രാഥമിക സംസ്കരണശാലകളില്‍ നിന്നും വിപണിയിലേക്ക് ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി കര്‍ഷകര്‍ക്ക് ഗതാഗത സബ്സിഡി നല്‍കണമെന്നും കേരളത്തിലെ നെല്‍വയലുകളും ചതുപ്പ് നിലങ്ങളും സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ നടപ്പിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാന ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മയും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും ശര്‍മ്മ യോഗത്തില്‍ സംസാരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+