അല്‍ക്വയ്ദ ഭീഷണി: സോണിയയുടെ സുരക്ഷാ സംവിധാനം ശക്തമാക്കി
ദില്ലി: അല്‍ക്വയ്ദ ഭീഷണിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.
പ്രത്യേക സംരക്ഷണ സേനയ്ക്കും(എസ്പിജി) വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട സന്ദേശം കൈമാറിയിട്ടുണ്ട്.
പാക് പൗരനായ സജ്ജാദിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്ന സംഘടനയാണ് സോണിയയ്ക്കെതിരെ ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ആഭ്യന്തരമന്ത്രാലയത്തിലെ വിഐപി സുരക്ഷാ വിഭാഗത്തിന്റെ മേധാവി വന്ദന കിനി എസ്പിജി മേധാവി ബി.വി വാഞ്ചുവിനും ഉത്തര്‍ പ്രദേശ് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഭീകരര്‍ സോണിയയുടെ സുരക്ഷാ വലയം ഭേദിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനിരിക്കെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ അല്‍ ക്വായ്ദയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സജ്ജാദ് ആണ്.












Click it and Unblock the Notifications