Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് അന്വേഷണം പുകമറ സൃഷ്ടിക്കാന്‍: ഉമ്മന്‍ ചാണ്ടി

വിജിലന്‍സ് അന്വേഷണം പുകമറ സൃഷ്ടിക്കാന്‍: ഉമ്മന്‍ ചാണ്ടി
വെള്ളി, ഡിസംബര്‍ 22, 2006

തിരുവനന്തപുരം: ലാവലിന്‍ അഴിമത്തിക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നുവെച്ച നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചപ്പോഴുണ്ടായ നാണക്കേടില്‍ നിന്നു പൊതുജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തിനിയ്ക്കും മുന്‍മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

താന്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിയ്ക്കുകയും ചെയ്യും. എങ്കിലും ഇതിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണം. ആരാണ് പരാതി നല്‍കിയത്, അതിലെ വിശദാംശങ്ങളെന്തൊക്കെയാണ് എന്നെല്ലാം അറിയേണ്ടതുണ്ട്-ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അന്വേണത്തെപ്പറ്റി മന്ത്രിമാര്‍ക്കുതന്നെ വ്യക്തതയില്ല. വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു പരാതി കിട്ടിയപ്പോള്‍ പരിശോധിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മാത്രമേ ആഭ്യന്തരമന്ത്രി പറയുന്നുള്ളു. അഴിമതി ആരോപണമുണ്ടായാല്‍ തീരുമാനമെടുക്കേണ്ടത് വാര്‍ത്താ ചാനലുകളല്ല.

ജനത്തിന്റെ ശ്രദ്ധതിരിയ്ക്കുകയും വേണം എന്നാല്‍ അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുകയുമില്ല എന്നാണ് സര്‍ക്കാറിന്റെ നിലപാട്. രാഷ്ട്രീയ മുതലെടുപ്പിനായി വിജിലന്‍സിനെ ആയുധമാക്കുന്നത് ശരിയല്ല. വിജിലന്‍സ് അന്വേഷണത്തിന് ചില നടപടിക്രമങ്ങളുണ്ട്. പരാതി വിജിലന്‍സ് ആസ്ഥാനത്ത് കിട്ടുന്നതിന് മുമ്പ് ടിവി ചാനലിന് ചോര്‍ത്തിക്കൊടുത്തത് ആരാണെന്നത് വ്യക്തമാണ്. ഇക്കാര്യങ്ങളൊക്കെ വൈകാതെതന്നെ പുറത്തുവരും-അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+