വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി
കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനസര്‍വീസ് റദ്ദാക്കിയിതില്‍ പ്രതിഷേധിച്ച് യാത്രക്കാരി ആത്മഹത്യാ ഭീഷണിയിയര്‍ത്തി.
വെള്ളിയാഴ്ച ദില്ലിയില്‍ നിന്നും കാശ്മീരിലേയ്ക്കുള്ള എയര്‍ ഡക്കാന്‍ വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇതേവിമാനത്തില്‍ യാത്രപോകേണ്ടിയിരുന്ന സ്ത്രീ തീകൊളുത്തിമരിയ്ക്കുമെന്ന് ഭീഷണിയുയര്‍ത്തിയത്.
തുടര്‍ന്ന് ഇവരെയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും ശ്രീനഗറിലേയ്ക്കുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കിയെന്ന് എയര്‍ ഡക്കാന്‍ അധികൃതര്‍ അറിയിച്ചു.
റണ്‍വേയില്‍ മഞ്ഞുവീണതും മൂടല്‍മഞ്ഞും കാരണം ദില്ലിയില്‍ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്. സര്‍വീസ് നടത്തുന്നവ ഏറെ വൈകുകയും ചെയ്യുന്നുണ്ട്.
ഇതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ നിരവധി യാത്രക്കാര്‍ക്കിടയില്‍ നിന്നാണ് ഇവര്‍ ആത്മഹത്യാ ഭീഷണിയുയര്‍ത്തിയത്. വിമാനങ്ങളില്‍ ചിലത് റദ്ദാക്കിയതും മറ്റുള്ളവ വൈകുന്നതും കാരണം യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications