Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിനേശ് ബീഡി പുനരുദ്ധരിക്കുന്നതിന് പദ്ധതി

കോഴിക്കോട്: ബീഡിത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യവസായ മന്ത്രി എളമരം കരീം.

കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച നാല് കോടിരൂപയുടെ ചെക്ക് സൊസൈറ്റി ചെയര്‍മാന്‍ സി.വി കുഞ്ഞിരാമന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂന്നിക്കൊണ്ടാണ് സര്‍ക്കാര്‍ ബീഡിത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇപ്പോള്‍ സൊസൈറ്റിയില്‍ മൊത്തം 13,000ജോലിക്കാരാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് തൊഴില്‍ നല്‍കുക. ഈ പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ ബാക്കിവരുന്നവര്‍ക്കൂകൂടി പദ്ധതിയ്ക്കുകീഴില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും-മന്ത്രി വ്യക്തമാക്കി.

വസ്ത്ര കയറ്റുമതി, നോട്ട്ബുക്ക് നിര്‍മ്മാണം, വജ്രം മിനുക്കല്‍ എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് ഇതിനായി ആലോചിക്കുന്നത്. വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ണൂര്‍ പിണറായി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. മൊത്തം 2.6 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ കണ്ണൂരില്‍ സ്ഥാപിക്കുന്ന യൂണിറ്റില്‍ വസ്ത്രനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഇതിന് മാത്രമായി 80 ലക്ഷം രൂപവകയിരുത്തിയിട്ടുണ്ട്.

42 ലക്ഷം രൂപ ചെലവഴിച്ച് തുടങ്ങുന്ന വജ്രം മിനുക്കല്‍ കേന്ദ്രം കാസര്‍ക്കോട്ടാണ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജോലികള്‍ കൂടി ഏറ്റെടുത്തു ചെയ്തുകൊടുക്കാന്‍ തക്ക വിധത്തിലുള്ള സജ്ജീകരണങ്ങളോടെ നൂറുപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രീതിയിലാണ് ഈ കേന്ദ്രം ആരംഭിക്കുക.

നോട്ട് ബുക്ക് നിര്‍മ്മാണകേന്ദ്രം പയ്യന്നൂരില്‍ സ്ഥാപിക്കും. ഇതിന് 10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതുകൂടാതെ സൊസൈറ്റിയില്‍ ബീഡി, ഭക്ഷ്യവസ്തുക്കള്‍, കുട എന്നിവയുടെ നിര്‍മ്മാണത്തിനായി മറ്റൊരു 58 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.

ഐടി രംഗത്തേയ്ക്കും സൊസൈറ്റി ഇതിനകം കാല്‍വെയ്പു നടത്തിയിട്ടുണ്ട്. ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റം (ഡിഐടിഎസ്) എന്ന ഈ സ്ഥാപനം കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സോഫ്റ്റ്വേര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്നിവയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാനത്തെ 28 സഹകരണ ബാങ്കുകളിലും അവയുടെ 126 ശാഖകളിലും ഇവിടെനിന്നും വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറാണ് ഉപയോഗിക്കുന്നത്. കോര്‍-ബാങ്കിംഗ് രംഗത്തേയ്ക്കുകൂടി പ്രവര്‍ത്തനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിഐടിഎസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+