Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി

എഡിബി: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി
ശനി, ഡിസംബര്‍ 23, 2006

തിരുവനന്തപുരം: മന്ത്രിസഭ അറിയാതെ എഡിബിയുമായി കരാര്‍ ഒപ്പുവച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഉയര്‍ന്ന തുക സംബന്ധിച്ച കരാറായതിനാലും നയപരമായി തീരുമാനമെടുക്കേണ്ടതിനാലും ഈ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിര്‍ബന്ധമായും മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ഒപ്പു വച്ചത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയ വിശദീകരണം ചീഫ് സെക്രട്ടറി തള്ളിക്കളഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടത്ര ആലോചനകള്‍ ഇല്ലാതെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കരാര്‍ ഒപ്പിടാന്‍ നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രി അറിയാതെയും മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയും എഡിബി കരാര്‍ ഒപ്പുവച്ചത് സംബന്ധിച്ച് ഡിസംബര്‍ 15നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

സംസ്ഥാനത്തെ അഞ്ച് നഗരങ്ങളുടെ വികസനത്തിനായി എഡിബിയില്‍ നിന്ന് 3405 കോടി രൂപയുടെ വായ്പ എടുക്കുന്നതു സംബന്ധിച്ച കരാറിലാണ് ഒപ്പു വച്ചത്. ഡിസംബര്‍ എട്ടിന് ദക്ഷിണേന്ത്യന്‍ ഡയറക്ടര്‍ ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധി ഇന്ദര്‍ജിത്ത് സിംഗുമായാണ് കരാറില്‍ ഒപ്പു വച്ചത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+