കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ല: ഉമ്മന്‍ചാണ്ടി
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ല: ഉമ്മന്‍ചാണ്ടി
ശനി, ഡിസംബര്‍ 23, 2006
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളഘടകത്തില്‍ ഒരു തരത്തിലുമുള്ള ഗ്രൂപ്പുവഴക്കുകളുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
പാര്‍ട്ടിയിലുണ്ടാകുന്ന ഗ്രൂപ്പ് വഴക്കുകള്‍ക്കെതിരെ പാര്‍ട്ടി ഹൈക്കമാന്റ് കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ പരിഗണനനല്‍കണമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച കെ. കരുണാകരനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഏതാനും പഴയ ഐ വിഭാഗം നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നതിനെപ്പറ്റിച്ചോദിച്ചപ്പോള്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ അത് ഗ്രൂപ്പിസമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് മാധ്യമങ്ങളാണെന്നും ഈ പ്രവണത തെറ്റാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
പഴയ കാലത്തും കോണ്‍ഗ്രസില്‍ പലഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട് പക്ഷേ അവയെല്ലാം പാര്‍ട്ടിയെന്ന പ്രാഥമിക കേന്ദ്രത്തിലൂന്നി അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുന്നവയായിരുന്നു. പിന്നീട് ഈ സാഹചര്യം പാടേ മാറുകയും ഗ്രൂപ്പുകള്‍ക്ക് നിലനല്‍ക്കാന്‍ വേണ്ടിയുള്ളതാണ് പാര്‍ട്ടി എന്ന രീതിയില്‍ പാര്‍ട്ടിയുടെ സ്ഥാനം രണ്ടാമതായിത്തീര്‍ന്നിരുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വഴക്കെന്നൊരു പ്രശ്നമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications