ഗൗഡയെ നീക്കം ചെയ്തു; സുരേന്ദ്രമോഹന്‍ ജനതാദള്‍(എസ്) പ്രസിഡന്റ്
ഗൗഡയെ നീക്കം ചെയ്തു; സുരേന്ദ്രമോഹന്‍ ജനതാദള്‍(എസ്) പ്രസിഡന്റ്
ശനി, ഡിസംബര്‍ 23, 2006
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ ജനതാദള്‍ (എസ്)ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കും ചെയ്യാനും പകരം മുതിര്‍ന്ന സോഷ്യലിസ്റ് നേതാവ് സുരേന്ദ്ര മോഹനെ തിരഞ്ഞെടുക്കാനും വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ശനിയാഴ്ച വൈകീട്ട് ചേരുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ഈ തീരുമാനങ്ങള്‍ അംഗീകരിയ്ക്കും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഗൗഡയെ ആറുവര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്യാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ദേവഗൗഡയുട നേതൃത്വത്തിലുള്ള കര്‍ണാടക യൂണിറ്റ് പിരിച്ചുവിടുകയും പുതുച്ചേരി സ്വദേശി ഗണേഷ് ചെയര്‍മാനായി മൂന്നംഗ അച്ചടക്കസമിതി രൂപീകരിയ്ക്കുകയും ചെയ്തു.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ഗൗഡ പാര്‍ട്ടിയുട പ്രഖ്യാപിത നയങ്ങളില്‍ നിന്ന വ്യതിചലിച്ചതായി സുരേന്ദ്രമോഹന്‍, എം.പി വീരേന്ദ്രകുമാര്‍, പി.ജി.ആര്‍ സിന്ധ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കര്‍ണാടകയില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ ഗൗഡ മകനെ മുഖ്യമന്ത്രിയാക്കാന്‍ വര്‍ഗീയ സംഘടനയെ കൂട്ടുപിടിച്ചതിനാല്‍ ഇനി വര്‍ഗീയ വിരുദ്ധ വേദിയായ ജനതാദളിന്റെ(എസ്) പേര്‍ ഉപയോഗിക്കാന്‍ അര്‍ഹനല്ലെന്നു നേതാക്കള്‍ വിലയിരുത്തി.
എം. പി വീരേന്ദ്രകമാര്‍ എം. പിയേയും കര്‍ണാടക എംഎല്‍എ പി.ജി.ആര്‍ സിന്ധ്യയെയും നിയമവിരുദ്ധമായി പുറത്താക്കിയ ഗൗഡയുടെ നടപടി എക്സിക്യൂട്ടീവ് റദ്ദാക്കിയതായി സുരേന്ദ്രമോഹന്‍ അറിയിച്ചു. എക്സിക്യൂട്ടീവിന്റെ എല്ലാ തീരുമാനങ്ങളും ദേശീയ കൗണ്‍സിലിന്റെ പരിഗണനയ്ക്കായി സമര്‍പ്പിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളും സംസ്ഥാന പ്രസിഡന്റുമാരും ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications