മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമില്ല: കോടിയേരി
കാസര്‍കോട്: പത്ത് മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രതിരോധികല്‍ക്കെതിരെ വിജിലന്‍സിനെ ഉപയോഗിക്കില്ല. വിജിലന്‍സ് വിഭാഗത്തിനെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല- കോടിയേരി വ്യക്തമാക്കി.
കാസര്‍കോട്ട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ കാസര്‍കോട് യൂണിറ്റിന്‍രെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ സൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നത് യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെയ്ക്കാനേ സഹായിക്കൂ. തെറ്റായ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
ജയിലില്‍ കഴിയുന്ന റിമാന്റ് പ്രതികളെ കോടതിയില്‍ കൊണ്ടുപോകുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടും.
ട്രഷറികള്‍ക്ക് മുന്നിലുള്ള പൊലീസ് കാവല്‍ ഒഴിവാക്കി പലഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സേവനം പുനക്രമീകരിക്കും. പൊലീസ് സ്റേഷനുകള്‍ക്ക് സമീപം പൊലീസുകാര്‍ക്ക് വിശ്രമിക്കാന്‍ ബാരക് കം സ്റേഷന്‍ സ്ഥാപിയ്ക്കും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് പുതിയ പൊലീസുകാരെ നിയമിക്കാത്തത്. കേരളത്തില്‍ ഇന്ത്യാ റിസര്‍വ് ബെറ്റാലിയന്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം പൊലീസുകാരെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications