പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തുടരും: മുരളി
പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തുടരും: മുരളി
ശനി, ഡിസംബര്‍ 23, 2006
പാലക്കാട്: എന്‍സിപി പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലിരിക്കുന്ന ചില പഞ്ചായത്തുകളില്‍ പാര്‍ട്ടി പിന്തുണ പിന്‍വലിക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍.
വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ ലയിക്കുന്നതില്‍ എന്‍സിപിയ്ക്ക് താല്‍പ്പര്യമില്ല. ഒരു ജനാധിപത്യ മതേതര പാര്‍ട്ടിയായി എന്‍സിപി മുന്നോട്ട് പോകും-അദ്ദേഹം വ്യക്തമാക്കി.
കെ. കരുണാകരന്‍ പാര്‍ട്ടി വിട്ട് പോന്നതില്‍പ്പിന്നെ കേരള കോണ്‍ഗ്രസ് ഘടകത്തില്‍ ഗ്രൂപ്പുവഴക്കുകളില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം അസ്ഥാനത്താണ്. ഈ വാദത്തെ പൊളിക്കുന്ന രീതിയിലാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഏതാനും ഐ വിഭാഗം നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്- മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ലാവലിന്‍ കേസില്‍ സിബിഐ അന്വഷണം നടത്തുന്ന കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സത്യസന്ധത കാണിച്ചില്ലെന്നും മുരളീധരന്‍ ആരോപിച്ചു. എന്‍സിപി നേതാക്കളായ എ. സി ഷണ്‍മുഖദാസ്, പീതാംബരന്‍ മാസ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications