Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിയാരം മെഡി. കോളജ് സമിതി പിരിച്ചുവിട്ടു

കണ്ണൂര്‍: മുന്‍മന്ത്രി എം.വി രാഘവന്‍ പ്രസിഡന്റായുള്ള പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ടു.

സഹകരണ വകുപ്പ് ഡപ്യൂട്ടി രജിസ്ട്രാര്‍ ഒ. ഭാസ്കരനെ പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ട് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി.

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. ഭരണസമിതിയില്‍ കോറം തികഞ്ഞില്ല എന്ന കാരണത്താലാണ് സമിതി പിരിച്ചുവിടല്‍ .

കോറം തികയാന്‍ 13 പേര്‍ വേണ്ടിയിരുന്നു. ഇതില്‍ 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത്.

ഭരണസമിതി പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് എം.വി രാഘവന്‍ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭരണ സമിതി പിരിച്ചുവിടാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണെന്ന സഹകരണ മന്ത്രി ജി. സുധാകരന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+