തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു
തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു
ശനി, ഡിസംബര്‍ 23, 2006
പത്തനംതിട്ട: ശബരിമലമണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ വന്‍പൊലീസ് സുരക്ഷയോടെയാണ് തങ്കയങ്കി ശബരിമലയിലേയ്ക്ക് കൊണ്ടുപോകുന്നത്.
26ന് ഉച്ചയോടെ പമ്പയിലെത്തുന്ന ഘോഷയാത്രക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഗണപതി കോവിലിന് സമീപം തങ്കയങ്കി ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വെയ്ക്കും. അതിന്ശേഷം അയ്യപ്പസേവാ സംഘം പ്രവര്‍ത്തകള്‍ ഇത് സന്നിധാനത്തേയ്ക്ക് കൊണ്ടുപോകും.
മണ്ഡലപൂജാദിവസം തങ്കയങ്കി ചാര്‍ത്തിയായിരിക്കും ദീപാരാധന നടത്തുക. 250 പവന്‍ സ്വര്‍ണത്തില്‍ത്തീര്‍ത്ത തങ്കയങ്കി തിരുവിതാംകൂര്‍ രാജവംശം ശബരിമല അയ്യപ്പന് സമര്‍പ്പിച്ചതാണ്.












Click it and Unblock the Notifications