വിമാനം വൈകിയാല്‍ 10,000 രൂപ നല്‍കണം
ദില്ലി: വിമാനങ്ങള്‍ രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്ന് ദില്ലി ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു.
ഞായറാഴ്ച സാങ്കേതിക തകരാരിനെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയതു കാരണം യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തിലാണ് ഈ ഉത്തരവ്. അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വിമാനം വൈകിയാല്‍ 20,000 രൂപ വീതം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
മോശം കാലാവസ്ഥ മൂലവും ടയറുകള്‍ തകരാറിലായതു മൂലവും വിമാനങ്ങള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications