തോമസ് ഐസക് കാരാട്ടിനെ കണ്ടു
ദില്ലി: സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ട് ചര്‍ച്ച നടത്തി. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തു വച്ചായിരുന്നു ചര്‍ച്ച.
മതിയായ ചര്‍ച്ചകള്‍ നടത്താതെയാണ് എഡിബിയുമായി കരാര്‍ ഒപ്പുവച്ചതെന്ന സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്ന സാഹചര്യത്തിലാണ് കാരാട്ടും ഐസകും ചര്‍ച്ച നടത്തി. ഐസകിനെ കാരാട്ട് വിളിച്ചുവരുത്തുകയായിരുന്നു.
ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം.












Click it and Unblock the Notifications