പരിയാരം: കോടതിയില്‍ പോകുമെന്ന് രാഘവന്‍
കൊല്ലം: പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഭരണസമിതി പ്രസിഡന്റ് എം.വി.രാഘവന്‍.
സഹകരണ സംഘങ്ങളിലെ ജനാധിപത്യത്തിന്റെ നമായ ലംഘനമാണിത്. തങ്ങള്‍ ഭരണം ഒഴിഞ്ഞിട്ടില്ലെന്നും മൂന്ന് ദിവസം കോടതി ഇല്ലാത്ത സമയം നോക്കി അധികാരം ഏറ്റെടുക്കുകയാണ് ചെയ്തതെന്നും രാഘവന്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു രണ്ടാം വട്ടമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമിതി പിരിച്ചുവിട്ട് അഞ്ച് വര്‍ഷം ഭരിച്ചുവെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications