മുന്‍കൂര്‍ പരിശോധന ഇല്ലാതെ പാസ്പോര്‍ട്ട്
കോഴിക്കോട്: പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
നെടുമ്പാശേരി വിമാനത്തവാളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടിക്രമം ലളിതമാക്കുന്നതിലൂടെ പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള കാലതാമസം വളരെയധികം കുറയും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം താമസിയാതെ പുറപ്പെടുവിക്കും. പൊലീസ് പരിശോധന കൂടാതെ തന്നെ പാസ്പോര്‍ട്ട് ലഭ്യമാക്കും. അപേക്ഷ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കും.
എടുക്കുന്നതിനുള്ള 14 രേഖകളില്‍ ഏതെങ്കിലും മൂന്നെണ്ണം ഹാജരാക്കിയാല്‍ മുന്‍കൂര്‍ പരിശോധന ഇല്ലാതെ പാസ്പോര്‍ട്ട് നല്‍കും. പാസ്പോര്‍ട്ടില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് ലഭ്യമാക്കും.
ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് തന്നെ താന്‍ ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നുവെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications