എഡിബി: കരാര്‍ സുതാര്യമാക്കണമെന്ന് പരിഷത്ത്
കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടപ്പാക്കുന്നതിനായി എടുക്കുന്ന എഡിബി വായ്പാ കരാര്‍ സുതാര്യമായിരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം അടക്കമുള്ള അവശ്യസര്‍വ്വീസുകള്‍ സ്വകാര്യവത്കരിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കരാര്‍ വ്യവസ്ഥകള്‍ സുതാര്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം- പരിഷത് പ്രസിഡന്റ് കെ.എന്‍ ഗണേശ് ആവശ്യപ്പെട്ടു.
എഡിബി ലോണിനായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ഏറെക്കാലം നിലനില്‍ക്കുകയില്ലെന്നാണ് ഇടതുസര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനസര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും മധ്യേയുള്ള ഒരു ഇടനിലക്കാരന്‍ എന്ന രീതിയിലാണ് ഈ വിദേശ ഏജന്‍സി പ്രവര്‍ത്തിക്കേണ്ടത്. മാത്രമല്ല 45 കോടിയില്‍ കൂടുതല്‍ ചെലവുവരുന്ന കാര്യങ്ങള്‍ക്ക് ആഗോള ടെന്‍ഡറുകള്‍ വിളിക്കണം- പരിഷദ് വക്താവ് പറഞ്ഞു.
പ്രാദേശക ഭരണകൂടങ്ങള്‍ക്ക് വിദേശ ഏജന്‍സിയുടെ ഇടപെടല്‍ ഇല്ലാതെ ലോണ്‍ ചിലവഴിക്കാന്‍ കഴിയണം. ജലവിതരണം, മാലിന്യ സസ്കരണം, റോഡ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ത്തന്നെ നടത്തണം- ഗണേശ് ആവശ്യപ്പെട്ടു.
പ്രാദേശിക ഭരണ ഘടനയെ തകിടം മറിയ്ക്കുന്ന രീതിയില്‍ എഡിബി പോലുള്ള വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications