സിപിഎം-സിപിഐ ആദ്യഘട്ട ചര്‍ച്ച അവസാനിച്ചു
തിരുവനന്തപുരം: മുന്നണിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനായുള്ള സിപിഎം, സിപിഐ ഉഭയകക്ഷിചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
സിപിഐയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ പരിസ്ഥിതി വകുപ്പ് തിരികെനല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് അറിയുന്നത്. സിപിഐ മന്ത്രി ബിനോയ് വിശ്വത്തിന്റെ ചുമതലയിലുള്ള വനം, പരിസ്ഥിതി വകുപ്പില്‍ നിന്ന് പരിസ്ഥിതി വകുപ്പ് സിപിഎം എടുത്തുമാറ്റുകയായിരുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയിലേയ്ക്കുള്ള നാമനിര്‍ദ്ദേശം സംബന്ധിച്ച പ്രശ്നം ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സിപിഐ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിക്കു തന്നെ പദലി ലഭിക്കുമെന്നാണ് സൂചന.
ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചതുടരുമെന്നും സിപിഐ അസിസ്റന്റ് സെക്രട്ടറി കെ. ഇ ഇസ്മയില്‍ അറിയിച്ചു.
സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരും സിപിഐയില്‍ നിന്ന് ഇസ്മയീല്‍, സി.എന്‍ ചന്ദ്രന്‍, ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications