ബസ്സും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു
കൊണ്ടോട്ടി: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ജീപ്പും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയ്ക്ക് സമീപം പുളിക്കല്‍ തലേക്കര വളവിലാണ് അപകടം നടന്നത്. മോങ്ങം സ്വദേശികളായ താഴെപറമ്പില്‍ കുഞ്ഞാലിക്കുട്ടിയിടെ മകന്‍ നസിം(18), പൂക്കോടന്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് സമീര്‍(18), താഴെപറമ്പന്‍ കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ ശുഹൈബ്(11), വട്ടക്കണ്ടം മുഹമ്മദ് മുസലിയാരുടെ മകന്‍ റഹീം(18), പൂക്കോടന്‍ കബീറിന്റെ മകന്‍ ഷഫീക്ക്(13) എന്നിവരാണ് മരിച്ചത്.
ഒരു ബന്ധുവിന്റെ വിവാഹത്തിനായി ഐക്കരപ്പടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപേകും വഴിയുമാണ് മരിച്ചത്.
പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications