ലാലു ശനിയാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ശനിയാഴ്ച കേരളത്തിലെത്തും.
കേരളത്തിലെ റെയില്‍വേ വികസനത്തെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.
തിരുവനന്തപുരം സ്റേഷനിലെ അന്താരാഷ്ട്ര ടെര്‍മിനലിനും കൊച്ചുവേളി ടെര്‍മിനലിനും തറക്കല്ലിടല്‍, തിരുവനന്തപുരം-എറണാകുളം പാത വൈദ്യുതീകരിച്ചതിന്റെ കമ്മിഷനിംഗ് എന്നിവ ലാലു നിര്‍വഹിക്കും.
കേന്ദ്രസഹമന്ത്രി ആര്‍.വേലു, റെയില്‍വേ ബോര്‍ഡ് അംഗങ്ങളായ ആര്‍.ആര്‍.ജര്‍ഹര്‍, രമേശ് ചന്ദ്ര എന്നിവരും ലാലുവിനൊപ്പമുണ്ടാകും. ഞായറാഴ്ച ശിവഗിരി സന്ദര്‍ശിച്ച ശേഷം മന്ത്രി ദില്ലിക്ക് മടങ്ങും.












Click it and Unblock the Notifications