സുനാമി ബാധിതര്‍ക്ക് 100കോടിയുടെ പാക്കേജ്
ആലപ്പാട്: രണ്ട് വര്‍ഷം മുമ്പ് നടന്ന സുനാമി ദുരന്തത്തിന് ഇരയായവര്‍ക്കായി 100കോടി രൂപയുടെ പാക്കേജ് അനുവദിയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
ആലപ്പാട് സുനാമി ദുരന്തത്തിന്റെ രണ്ടാവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയായി ഓരോ ലക്ഷം രൂപ കൂടി നല്‍കുമെന്നും സുനാമിയില്‍ നശിച്ച വീടുകള്‍ക്ക് പകരമായി നാലു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ദുരന്തത്തിന് ഇരയായവരുടെ പേരിലുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ചടങ്ങില്‍ പങ്കെടുത്ത റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ അറിയിച്ചു. ഇതിനായി 33 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications