തമിഴ്നാട്ടില്‍ അപകടത്തില്‍ 4 മലയാളികള്‍ മരിച്ചു
പെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ തിങ്കളാഴ്ച മലയാളി യാത്രാസംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് നാല് പേര്‍ മരിച്ചു.
പെരിന്തല്‍മണ്ണ പൊന്ന്യാര്‍കുര്‍ശി കിഴിശേരി മണ്ണില്‍ വീട്ടില്‍ മൊയ്തൂട്ടിയുടെ മകള്‍ സുബൈദ (50), മണ്ണാര്‍മല വേങ്ങൂര്‍ മുതുകുറ്റി വീട്ടില്‍ പരേതനായ ഉണ്ണിമൊയ്തുവിന്റെ മകന്‍ മുഹമ്മദ് (33), ഭാര്യ സജിത (24), കുന്ദംകുളം മരത്തുംകോട് സ്വദേശിയും പാലക്കാട് മുണ്ടൂര്‍ പന്നിയംപാടത്ത് താമസക്കാരനുമായ ഉമര്‍ ഫറൂഖ് (53) എന്നിവരാണ് മരിച്ചത്.
അഞ്ച് പേരെ പരിക്കുകളോടെ പഴനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏര്‍വാടി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന സുമോ വാനിന്റെ പിന്‍ചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ ദര്‍ഗകള്‍ സന്ദര്‍ശിക്കുവാന്‍ നാല് ദിവസം മുമ്പാണ് സംഘം യാത്ര തിരിച്ചത്.












Click it and Unblock the Notifications