Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തെളിവുമായി വി.എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അവകാശപ്പെട്ടു.

1979ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചരണ്‍സിംഗിന് ജനതാദള്‍ ദേശീയ നേതാവും മലയാളിയുമായ കെ. ചന്ദ്രശേഖര്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136അടിയായി നിലനിര്‍ത്തുന്നത് സംബന്ധിച്ച് അയച്ച കത്തും അതിന് ചരണ്‍ സിംഗ് നല്‍കിയ മറുപടിയുമാണ് മുഖ്യമന്ത്രി കേന്ദ്രനിലപാടിന് തെളിവായി കാണിയ്ക്കുന്നത്.

കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്. ചന്ദ്രശേഖറിന്റെ കത്തിനെത്തുടര്‍ന്ന് ചരണ്‍സിംഗ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ എം.ജി രാമചന്ദ്രന് അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് കത്തയച്ചിരുന്നു.

ഇതിന് മറുപടിയായി 1979 നവംബര്‍ 28ന് എം.ജി.ആര്‍അയച്ച കത്തില്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നവംബര്‍ 30ന് പ്രധാനമന്ത്രി ചന്ദ്രശേഖറിന് അയച്ച കത്താണ് വി.എസിന്റെ കൈവശമുള്ളത്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വാദം ഉറപ്പിക്കുന്നതിനായുള്ള ഒരു തെളിവായി ഈ കത്ത് സുപ്രിം കോടതിയില്‍ ഹാജരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+