വ്യാജവിസ: ദുബായില്‍ 6 മലയാളികള്‍ അറസ്റില്‍
ദുബയ്: വ്യാജ വിസയും യാത്രാരേഖകളുമായി രണ്ടുദിവസം മുമ്പ് ഷാര്‍ജ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആറ് മലയാളികളെ അറസ്റ്ചെയ്തതായി ദുബയ് എമിഗ്രേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനിത്തില്‍ കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്ന് എത്തിയവരാണ് പിടിയിലായ ആറുപേരും.
വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരുടെ പാസ്പോര്‍ട്ടും മറ്റി യാത്രാ രേഖകളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരിക്കുകയാണ്.
ഇവരെ ആറുപേരെയും ഉടന്‍തന്നെ ഇന്ത്യയിലേയ്ക്ക് തിരിച്ചയിയ്ക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപടി സ്വീകരിക്കും.












Click it and Unblock the Notifications