മുല്ലപ്പെരിയാര്‍: കാരാട്ട് കരുണാനിധിയെ കണ്ടു
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുമായി ചെന്നൈയില്‍ ചര്‍ച്ച നടത്തി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന്റെ നിലപാട് കരുണാനിധി വ്യക്തമാക്കിയതായി കാരാട്ട് ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നത്തെ കുറിച്ച് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications