Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ ബില്‍ ചര്‍ച്ചചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചോദ്യം ചോദിയ്ക്കാനുള്ള അവകാശം നിഷേധിയ്ക്കുകയും സഭയുടെ നടപടിക്രമങ്ങള്‍ അഗണിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നുമാരോപിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചിലകാര്യങ്ങളില്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി ചൊവാഴ്ച ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ട പ്രശ്നം ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് സഭയില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതെന്ന് നിയമകാര്യമന്ത്രി എം.വിജയ കുമാര്‍ പറഞ്ഞു.

കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ചോദ്യോത്തര സമയമില്ലാതെയാണ് സമ്മേളനം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+