കാര്‍ഷിക കടാശ്വാസബില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ബുധനാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കാര്‍ഷിക കടാശ്വാസ ബില്‍ അവതരിപ്പിച്ചു.
റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക കടാശ്വാസബില്‍ ബില്‍ അവതരിപ്പിക്കണാനാണ് പ്രധാനമായും നിയമസഭയുടെ പ്രത്യേക സമ്മേളനം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്നത്.
ബില്ലിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച ആരംഭിക്കും. കര്‍ഷകരുടെ കടം എഴുതിത്തള്ളാനും കടാശ്വാസ കമ്മീഷന്‍ രൂപീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍.
രണ്ട് ലക്ഷം രൂപവരെ വരുമാനമുള്ളവരെയും നാല് ഹെക്ടര്‍ വരെ ഭൂമി ഉള്ളവരെയും ഈ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സെക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications