ഓസ്കാര്‍ ഫെര്‍ണാണ്ടസ് പിഎഫ് കമ്മിഷണറുടെ ഓഫീസ് സന്ദര്‍ശിച്ചു
കൊച്ചി: കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് റീജ്യണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണറുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തി.
മുന്നറിയിപ്പില്ലാതെയാണ് മന്ത്രി ബുധനാഴ്ച കാര്യാലയത്തിലെത്തിയത്. ഓഫീസ് പ്രവര്‍ത്തനത്തെപ്പറ്റിയും പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനെപ്പറ്റിയും ആര്‍പിഎഫ് കമ്മിഷണര്‍ എന്‍ ബാലചന്ദ്രന്‍ നായരുമായി മന്ത്രി ചര്‍ച്ച നടത്തി.
ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ച അദ്ദേഹം ഓഫീസ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ഓഫീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും പ്രവര്‍ത്തനരീതികള്‍ മനസിലാക്കാനുമാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications