മുല്ലപ്പെരിയാര്‍: ഉന്നതതലയോഗം ചേര്‍ന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സ്വീകരിക്കേണ്ട തുടര്‍നിലപാടുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജലവിഭവമന്ത്രി എന്‍. കെ പ്രേമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
നിയമവദഗ്ധരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ചര്‍ച്ചയില്‍ കേരളത്തിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ മോഹന്‍ കട്ടാര്‍ക്കിയും പങ്കെടുത്തു.
പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കേരളത്തിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വയുമായി ദില്ലിയില്‍വെച്ചും ചര്‍ച്ചനടത്തും.
പ്രശ്നപരിഹാരത്തിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങി വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള തമിഴ്നാടിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് കേരളം കൈക്കൊള്ളേണ്ട കൂടുതല്‍ നടപടികളെക്കുറിച്ചാലോചിക്കാന്‍ യോഗം ചേര്‍ന്നത്.












Click it and Unblock the Notifications