Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ സംഭവം: അന്വേഷണം നടത്തും

മലപ്പുറം: നിലമ്പൂരില്‍ മന്ത്രി എം.എ.ബേബിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇക്കാര്യം ചര്‍ച്ച ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് യോഗങ്ങള്‍ക്കു ശേഷം ജില്ലാ സെക്രട്ടറി കെ.സെയ്താലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിയെ തടഞ്ഞത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടിക്ക് നിരക്കാത്ത സംഭവമാണ് നിലമ്പൂരില്‍ നടന്നത്. തെറ്റ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. സംഭവത്തെ കുറിച്ച് ഭാഗികമായ വിവരം മാത്രമാണുള്ളതെന്നും അതുകൊണ്ടാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും സെയ്താലിക്കുട്ടി വ്യക്തമാക്കി.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി പാലൊളി മുഹമ്മദുകുട്ടി, എ.വിജയരാഘവന്‍ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗങ്ങള്‍ നടന്നത്. സെക്രട്ടറിയേറ്റ് യോഗം നാല് മണിക്കൂര്‍ നീണ്ടുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+